പട്ടിത്താനത്തെ സിഗ്‌നല്‍ സംവിധാനം അശാസ്ത്രീയം

Monday 9 April 2018 2:00 am IST
ജില്ലയിലെ ഏറ്റവും വലിയ ട്രാഫിക് ഐലന്‍ഡായ പട്ടിത്തത്ത് അശാസ്ത്രീയമായി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമായി. എം.സി.റോഡിന്റെയും ഏറ്റുമാനൂര്‍ വൈക്കം റോഡിന്റെയും സംഗമസ്ഥാനമാണ് പട്ടിത്താനം ജങ്ഷന്‍ .മണര്‍കാട് - പട്ടിത്താനം ബൈപ്പാസ്സിന്റെ കൂടിസംഗമസ്ഥാനമായി മാറുകയാണ്.

 

ഏറ്റുമാനൂര്‍: ജില്ലയിലെ ഏറ്റവും വലിയ ട്രാഫിക് ഐലന്‍ഡായ  പട്ടിത്തത്ത് അശാസ്ത്രീയമായി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമായി. എം.സി.റോഡിന്റെയും ഏറ്റുമാനൂര്‍ വൈക്കം റോഡിന്റെയും സംഗമസ്ഥാനമാണ് പട്ടിത്താനം ജങ്ഷന്‍ .മണര്‍കാട് - പട്ടിത്താനം ബൈപ്പാസ്സിന്റെ കൂടിസംഗമസ്ഥാനമായി മാറുകയാണ്. എന്നാല്‍ റൗണ്ടാനയും സിഗ്നല്‍ സംവിധാനവും വന്നിട്ടും ജങ്ഷന്‍ അപകടങ്ങള്‍ ഒഴിയുന്നില്ല.പട്ടിത്താനം കവലയില്‍ നിന്ന് മൂവാറ്റപുഴയിലേക്ക് പോകുന്ന വാഹനങ്ങളും വൈക്കം റോഡില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് വരുന്ന വാഹനങ്ങളും തമ്മില്‍ കൂട്ടിയിടി പതിവായി.

പട്ടിത്താനം കവലയില്‍ നിന്നും ഏറ്റുമാനൂര്‍-എറണാകുളം ഭാഗത്തേക്കു കടന്നു പോകുന്നതിനു 60 സെക്കന്റും മൂവാറ്റുപുഴ ഭാഗത്തേക്ക് 15 സെക്കന്റുമാണ് സെറ്റു ചെയ്തിരിക്കുന്നത്. വലിപ്പമുള്ള ഈ റൗണ്ടാന മറികടക്കുന്നതിനു മുന്‍പ് സിഗ്‌നല്‍ ടൈമിങ്ങ് കുറവായതിനാല്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്കുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനു സാദ്ധ്യതയേറി.റോഡു സോഫ്റ്റി വിഭാഗം ഈ വിഷയം പഠിക്കുകയും ,പരിശോധിച്ച് പരിഹാരം കണ്ടില്ലങ്കില്‍ പട്ടിത്താനം ജങ്്ഷന്‍ അപകട മേഖലയാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമയദൈര്‍ഘ്യവും സിഗ്‌നല്‍ സംവിധാനത്തിലെ അപാകതയും പരിഹരിക്കണമെന്നാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.നിലവില്‍ പോലീസിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ടങ്കിലും ജങ്ഷനില്‍ ശാസ്ത്രീയമായ പുന:ക്രമീകരണങ്ങള്‍ ഗതാഗതത്തിന്് ഏര്‍പ്പെടുത്തിയില്ലെങ്കില്‍  ഇവിടം വീണ്ടും അപകടമേഖലയാകും.

നിരവധി ജീവനുകള്‍ പൊലിഞ്ഞ പട്ടിത്താനം ജങ്ഷന്‍ സ്ഥിരം അപകടമേഖലയാണ്.ഇവിടുത്തേ ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് സംവിധാനം പല തവണ അഴിച്ചുപണിയേണ്ടി വന്നു.ട്രാഫിക് ഐലന്‍ഡിന്റെയും  മീഡിയനുകളുടെയും ഘടനയിലും മാറ്റം വരുത്തി. അശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണത്തിനെതിരെ ബി.ജെ.പി.മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിരവധി തവണ സമരവും നടത്തി.

എംസി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പട്ടിത്താനത്ത് റൗണ്ടാന നിര്‍മ്മാണം നടത്തിയത്.കെഎസ്ടിപിയ്ക്കയായിരുന്നു നിര്‍മ്മാണ ചുമതല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.