എയിംസിലെ ബിഎസ്എസി, എംഎസ്എസി നഴ്‌സിങ് എംഎസ്‌സി, എംബയോടെക്‌നോളജി പ്രവേശനം

Monday 9 April 2018 2:28 am IST

ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഇക്കൊല്ലം വിവിധ ക്യാമ്പസുകളിലായി നടത്തുന്ന ഡിഗ്രി, പിജി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 12 വരെ സ്വീകരിക്കും. ഇനിപറയുന്ന കോഴ്‌സുകളിലാണ് പ്രവേശനം.

  • ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് (വനിതകള്‍ക്ക് മാത്രം), സീറ്റുകള്‍, എയിംസ് ന്യൂദല്‍ഹി (77), ഭോപ്പാല്‍ (60), ഭുവനേശ്വര്‍ (60), ജോധ്പൂര്‍ (60), പാറ്റ്‌ന (60), റായ്പൂര്‍(60), ഋഷികേശ് (100).
  • ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്), എയിംസ് ന്യൂദല്‍ഹി. 25 സീറ്റുകള്‍.
  • ബാച്ചിലര്‍ ഓഫ് ഓപ്‌ടോമെട്രി-എയിംസ് ദല്‍ഹി-19 സീറ്റുകള്‍
  • ബിഎസ്‌സി(ഓണേഴ്‌സ്) മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രാഫി, ദല്‍ഹി-9 സീറ്റുകള്‍.
  • ബിഎസ്‌സി-ഡന്റല്‍ ഓപ്പറേറ്റിങ് കം അസിസ്റ്റന്റ്, ദല്‍ഹി-8 സീറ്റ്

ബിഎസ്‌സി-ഡന്റല്‍ ഹൈജിന്‍-ദല്‍ഹി-4 സീറ്റ്, ഓപ്പറേഷന്‍ തിയറ്റര്‍ (ദല്‍ഹി-20), എംഎല്‍റ്റി, എയിംസ് ഭുവനേശ്വര്‍ 10, ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അനസ്‌തേഷ്യോളജി ഭുവനേശ്വര്‍ 10, മെഡിക്കള്‍ ടെക്‌നോളജി & ഇമേജിങ് തെറാപ്പി (ഭുവനേശ്വര്‍-10)

യോഗ്യത: ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ജൂണ്‍ 24 ന് തിരുവനന്തപുരം, ചെന്നൈ, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തിയാണ് സെലക്ഷന്‍.

മറ്റ് പാരാ മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.

എംഎസ്‌സി നഴ്‌സിങ്-22 സീറ്റുകള്‍. യോഗ്യത-60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി നഴ്‌സിങ്/തത്തുല്യ ബിരുദം. ഏതെങ്കിലും സ്റ്റേറ്റ് നേഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ്/മിഡ് വൈഫായി രജിസ്റ്റര്‍ ചെയ്തിരിക്കണം.

എംഎസ്‌സി- അനാട്ടമി, ബയോ കെമിസ്ട്രി, ബയോഫിസിക്‌സ്, ഫാര്‍മക്കോളജി, ഫിസിയോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റിപ്രൊഡക്ടീവ് ബയോളജി ആന്റ് ക്ലിനിക്കല്‍ എംബ്രിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി ആന്റ് കാര്‍ഡിയോ വാസ്‌കുലര്‍ ഇമേജിങ്, എന്‍ഡോ വാസ്‌കുലര്‍ ടെക്‌നോളജീസ്, ആകെ. 49 സീറ്റുകള്‍.

എം. ബയോ ടെക്‌നോളജി- 14സീറ്റുകള്‍

യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിഎസ്‌സി, ബിഫാര്‍മ, ബിവിഎസ്‌സി/ബിടെക് ബയോടെക്‌നോളജി 60% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് എംഎസ്‌സി/എം ബയോടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. 55% മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്/ബിഡിഎസ് കാരെയും പരിഗണിക്കും.

എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കുന്നതിന് യോഗ്യത പരീക്ഷയില്‍ 5%മാര്‍ക്കിളവുണ്ട്.

അപേക്ഷാ ഫീസ് 1500 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി)ഫീസ് ഇല്ല.

എംഎസ്‌സി, എം.ബയോടെക്‌നോളജി എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 2 നും എംഎസ്‌സി നഴ്‌സിങ് പ്രവേശന പരീക്ഷ ജൂണ്‍ 9 നും നടക്കും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാകയാല്‍ വളരെ ചുരുങ്ങിയ ഫീസ് നിരക്കില്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.a-iimsexams.org -ല്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.