പ്രാദേശിക തലം മുതല്‍ ഹിന്ദുക്കള്‍ ശക്തരാകണം: ഹിന്ദു ഐക്യവേദി

Monday 9 April 2018 3:05 am IST
ഹിന്ദു പെണ്‍കുട്ടികളെ പ്രണയ വലയില്‍പ്പെടുത്താന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുണ്ട്. മലബാര്‍ പ്രത്യേക സംസ്ഥാനം ആക്കണമെന്ന് ഒരുവിഭാഗം മുറവിളി കൂട്ടുകയാണ്. ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ വേണ്ടിയെന്ന് പുറമേ പറയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളത്.

കൊച്ചി: പ്രാദേശിക തലം മുതല്‍ ഹിന്ദു ജനവിഭാഗം ശക്തിപ്പെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സഭയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 

ഹിന്ദു പെണ്‍കുട്ടികളെ പ്രണയ വലയില്‍പ്പെടുത്താന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുണ്ട്. മലബാര്‍ പ്രത്യേക സംസ്ഥാനം ആക്കണമെന്ന് ഒരുവിഭാഗം മുറവിളി കൂട്ടുകയാണ്. ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ വേണ്ടിയെന്ന് പുറമേ പറയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളത്. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപ വാങ്ങി വിഐപി ദര്‍ശനത്തിനുസൗകര്യമൊരുക്കുന്നത് പണം തട്ടുന്നതിന് വേണ്ടിയാണ്. അഴിമതിയുടെയും തമ്മിലടികളുടെയും പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായികരിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ക്രൈസ്തവ സഭകളിലെ അഴിമതികള്‍ കാണാത്തതെന്നും കെ.പി. ശശികല ചോദിച്ചു. 

ഹിന്ദു സമൂഹവും ഹിന്ദുത്വവും എന്താണെന്നുള്ള തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. സ്വാഗത സംഘം അധ്യക്ഷന്‍ അഡ്വ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് സ്വാഗതവും സ്വാഗതസംഘം ജന. കണ്‍വീനര്‍ കെ.ആര്‍. രമേഷ് നന്ദിയും പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.