മെസിക്ക് ഹാട്രിക്ക്; ബാഴ്‌സ റെക്കോഡിനൊപ്പം

Monday 9 April 2018 3:48 am IST

ബാഴ്‌സലോണ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ലീഗന്‍സിനെ തോല്‍പ്പിച്ച ബാഴ്‌സലോണ ലാലിഗയില്‍ 38 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത റയല്‍ സോസീഡാഡിന്റെ റെക്കോഡിനൊപ്പം എത്തി. 1980 ലാണ്  റയല്‍ സോസീഡാഡ് റെക്കോഡിട്ടത്.

ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ലീഗന്‍സിനെ തോല്‍പ്പിച്ചത്. 27, 32, 87 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. 68-ാം മിനിറ്റില്‍ എല്‍സാര്‍ ഒരു ഗോള്‍ മടക്കി. 

ഈ വിജയത്തോടെ ബാഴ്‌സലോണ 31 മത്സരങ്ങളില്‍ 79 പോയിന്റു നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയെക്കാള്‍ 12 പോയിന്റ് പിന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 67 പോയിന്റുണ്ട്. മുപ്പത് മത്സരങ്ങളില്‍ 63 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

ലാലിഗയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് മലാഗയോടെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റ ശേഷം ബാഴ്‌സലോണ ഇതു വരെ തോല്‍വിയറിഞ്ഞിട്ടില്ല. 1979- 1980 സീസണിലാണ് റയല്‍ സോസിഡാഡ് തുടര്‍ച്ചയായി 38 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറി റെക്കോഡിട്ടത്.മറ്റൊരു മത്സരത്തില്‍ അസ്പാസിന്റെ ഹാട്രിക്കില്‍ സെവിയ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.