ബാഡ്മിന്റണ്‍; ഇന്ത്യ ഫൈനലില്‍

Monday 9 April 2018 3:49 am IST

ഗോള്‍ഡ് കോസ്റ്റ്: ലോക രണ്ടാം റാങ്ക് കെ. ശ്രീകാന്തും ലണ്ടന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈന നെഹ്‌വാളിന്റെയും മികവില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിന്റെ ഫൈനലില്‍ കടന്നു.

സെമിഫൈനലില്‍ ഇന്ത്യ 3-1 ന് സിങ്കപ്പൂരിനെ പരാജയപ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ സാത്‌വിക്ക് - അശ്വിനി സഖ്യം സിങ്കപ്പൂരിന്റെ യോങ് കൈ - ജിയ യിങ് ടീമിനെ തോല്‍പ്പിച്ചതോടെ ഇന്ത്യ 1-0 ന് മുന്നിലെത്തി. 42 മിനിറ്റ് നീണ്ട് മത്സരത്തില്‍ 22-20, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്.ടോപ്പ് സീഡായ ശ്രീകാന്ത്് പുരുഷ സിംഗിള്‍സില്‍ സിങ്കപ്പൂരിന്റെ കീനെ 21-17,21- 14 ന് തോല്‍പ്പിച്ചു.

പക്ഷെ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്‌വിക്ക് - ചിരാങ് ടീം സിങ്കപ്പൂരിന്റെ യോങ് കൈ- ഡാനി സഖ്യത്തോട് തോറ്റു. 21-17, 9-21, 12-21.

നിര്‍ണായകമായ വനിത സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ അനായാസം ജിയയെ തോല്‍പ്പിച്ച് ഇന്ത്യയെ ഫൈനലിലേക്ക് കടത്തിവിട്ടു. 21-8, 21-15. ഇംഗ്ലണ്ടും മലേഷ്യയും തമ്മിലുളള സെമി ഫൈനലിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. കലാശക്കളി ഇന്ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.