നാസയുടെ സൗരദൗത്യം ജൂലൈ 31ന്

Monday 9 April 2018 7:48 am IST
ഗവേഷണ പേടകത്തെ ഡെല്‍റ്റ ഫോര്‍ റോക്കറ്റാണ് വഹിക്കുക. സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (ടിപിഎസ്) ഉടന്‍ സ്ഥാപിക്കും.
"undefined"

വാഷിംഗ്ടണ്‍: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യ ദൗത്യമായ 'പാര്‍ക്കര്‍ സോളാര്‍ പ്രോബ്' ജൂലൈ 31നു വിക്ഷേപിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഗവേഷണ പേടകത്തെ ഡെല്‍റ്റ ഫോര്‍ റോക്കറ്റാണ് വഹിക്കുക. സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (ടിപിഎസ്) ഉടന്‍ സ്ഥാപിക്കും. 

സൗരോപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്റാണ് നിന്നാണു പ്രോബ് കുതിച്ചുയരുക. ഏഴു വര്‍ഷത്തിലധികം നീളുന്ന പദ്ധതി നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ സംശയങ്ങളെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.