വിജയം നേടി കൊല്‍ക്കത്ത

Monday 9 April 2018 7:56 am IST
19 പന്തില്‍നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്ന്റെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വന്‍ കുതിപ്പ് നല്‍കിയത്. സുനില്‍ നരെയ്ന്‍ പുറത്തായതിനു ശേഷം 25 പന്തില്‍ 34 റണ്‍സെടുത്ത നീതീഷ് റാണയും 29 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.
"undefined"

കൊല്‍ക്കത്ത: സുനില്‍ നരെയ്ന്റെ ബാറ്റിങ് മികവില്‍ കൊല്‍ക്കത്തക്ക് കന്നിമത്സരത്തില്‍ മിന്നും ജയം. റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന നാലു വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ബംഗലൂരു ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു.

19 പന്തില്‍നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്ന്റെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വന്‍ കുതിപ്പ് നല്‍കിയത്. സുനില്‍ നരെയ്ന്‍ പുറത്തായതിനു ശേഷം 25 പന്തില്‍ 34 റണ്‍സെടുത്ത നീതീഷ് റാണയും 29 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗിന്റെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. മികച്ച രീതിയില്‍ കളിച്ച ബ്രണ്ടന്‍ മക്കല്ലം (27 പന്തില്‍ 43), എബി ഡിവില്ലിയേഴ്സ്(23 പന്തില്‍ 44), മന്‍ദീപ് സിങ് (18 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് രക്ഷയായത്. വിരാട് കോഹ്ലി 33 പന്തുകള്‍ നേരിട്ട് 31 റണ്‍സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.