'പലസ്തീന്‍ പ്രക്ഷോഭകര്‍ നിഷ്‌കളങ്കരല്ല': ഇസ്രയേല്‍

Monday 9 April 2018 9:01 am IST
ഗാസയില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഹമാസില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയാണ് ഇവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ലിബെര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 30 പേരാണ് കൊല്ലപ്പെട്ടത്.
"undefined"

ജറുസലം: ഗാസ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍. നിഷ്‌കളങ്കരായ ജനങ്ങളല്ല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി അവിഗ്‌ഡോര്‍ ലിബെര്‍മാന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരിലും ഇത്തരത്തില്‍ നിഷ്‌കളങ്കരായ ആളുകള്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഹമാസില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയാണ് ഇവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ലിബെര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 30 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മാത്രം മാധ്യമപ്രവര്‍ത്തകനടക്കം ഒന്‍പതു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

ആറാഴ്ച നീളുന്ന പ്രക്ഷോഭമാണ് പലസ്തീന്‍കാര്‍ മാര്‍ച്ച് 30ന് ആരംഭിച്ചത്. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതില്‍ ഇസ്രയേലിനെതിരേ അന്താരാഷ്ട്രതലത്തില്‍ ശക്തമായ വിമര്‍ശനം ഉയരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാര്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.