ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ചാം ദിനവും ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ജിത്തുറായിക്ക് സ്വര്‍ണം ലഭിച്ചു. ഈ ഇനത്തില്‍ ഇന്ത്യയുടെ ഓം മിതര്വാളിനാണ് വെങ്കലവും ലഭിച്ചത്.
ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി. ഗെയിംസിന്റെ അഞ്ചാം ദിവസമായ ഇന്ന് ഭാരോദ്വഹനത്തില്‍ വെള്ളിത്തിളക്കം നേടിയാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പുരുഷന്മാരുടെ 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പ്രതീപ് സിംഗാണ് വെള്ളി നേടിയത്.
ഗെയിംസില്‍ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: