ദല്‍ഹിയില്‍ വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു

Monday 9 April 2018 10:30 am IST
ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. 125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

ന്യൂദല്‍ഹി: ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു.  125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം.

അപകടമുണ്ടായ ഉടന്‍ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി.വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.