ഇക്വറ്റോറിയല്‍ ഗിനിയയില്‍ എംബസി ആരംഭിക്കുമെന്ന് രാഷ്ട്രപതി

Monday 9 April 2018 10:39 am IST
"undefined"

മലാബോ: ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ ഇന്ത്യന്‍ എംബസി ഉടന്‍ ആരംഭിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എംബസി തുറക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഇക്വറ്റോറിയല്‍ ഗിനിയ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് രാഷ്ട്രപതി ഇക്വറ്റോറിയ ഗിനിയയില്‍ എത്തിയത്. ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിക്കുന്നുണ്ട്.

ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.