രാഹുലും സോണിയയും പരാജയ ഭീതിയില്‍ : ബിജെപി

Monday 9 April 2018 11:32 am IST
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും പരാജയപ്പെടുമെന്ന് ബിജെപി. മോദിക്ക് വാരണാസിയില്‍ പോലും വിജയിക്കാനാകില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ബിജെപിയുടെ പ്രസ്താവന
"undefined"

ബംഗളൂരു: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും പരാജയപ്പെടുമെന്ന് ബിജെപി. മോദിക്ക് വാരണാസിയില്‍ പോലും വിജയിക്കാനാകില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ബിജെപിയുടെ പ്രസ്താവന.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട. 2019ലെ സ്വന്തം പ്രകടനത്തെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതിയെന്ന് ബിജെപി വക്താവ് അനില്‍ ബലുനി പറഞ്ഞു. നിലവിലെ അവസ്ഥ അനുസരിച്ച് രാഹുലിനും സോണിയാ ഗാന്ധിക്കും അമേത്തിയിലെയും റായ്ബറേലിയിലെയും സീറ്റുകള്‍ നഷ്ടമാകും. അവര്‍ മണ്ഡലങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. അതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും ബിജെപി വക്താവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.