മുംബൈ: അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് മുംബൈ വിമാനത്താവളം ഇന്ന് അടച്ചിടും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വിമാനത്താവളം അടച്ചിടുക. ഈ അറ് മണിക്കൂര്‍ നേരം വിമാനം വരികയോ പോകുകയോ ചെയ്യില്ലെന്നും നാളെയും കുറച്ച് സമയത്തേയ്ക്ക് ഈ നില തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മുംബൈ വിമാനത്താവളത്തില്‍ രണ്ട് റണ്‍വേകള്‍ ഉണ്ടെങ്കിലും ഇത് തമ്മില്‍ കൂടിച്ചേരുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു സമയം ഒരെണ്ണം മാത്രമേ ഉപയോഗിക്കാനാകൂ. 12,008 അടി നീളമുള്ള റണ്‍വേയില്‍ ഒരു മണിക്കൂറില്‍ 46 ടേക്ക് ഓഫുകളും പുറപ്പെടലുകളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: