സുധീര്‍ കരമനയില്‍ നിന്നും വാങ്ങിയ നോക്കുകൂലി യൂണിയന്‍ തിരികെ നല്‍കി

Monday 9 April 2018 12:47 pm IST

തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ കൈയില്‍ നിന്നും ബലമായി പിടിച്ചുവാങ്ങിയ നോക്കുകൂലി യൂണിയന്‍‌കാര്‍ തിരികെ നല്‍കി. 25,000 രൂപയാണ് നല്‍കിയത്. തൊഴിലാളികള്‍ ഖേദം പ്രകടിപ്പിച്ചുവെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും സുധീര്‍ കരമന പറഞ്ഞു. 

വീടുപണിക്ക് സാധനങ്ങൾ  ഇറക്കിയതിന് ഒരുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന്‍‌കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് 25,000 രൂപ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീര്‍ കരമന സാധനങ്ങള്‍ ഇറക്കിയത്. ആറുമണിക്കൂർ നേരം ലോറി തടഞ്ഞിട്ടുകൊണ്ട് കരാറുകാരനെയും ജോലിക്കാരെയും അസഭ്യം വിളിച്ചും കൈയ്യേറ്റത്തിന് ശ്രമിച്ചും തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 

തുടര്‍ന്ന് വീട്ടിൽ അതിക്രമിച്ചു കയറി പരിശോധനയും നടത്തിയിരുന്നു. ഇതിനെതിരെ സുധീര്‍ പരാതി നല്‍കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.