പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ വാണ്ടഡ് ലിസ്റ്റില്‍

Monday 9 April 2018 1:12 pm IST
പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ മേജര്‍ സമീര്‍ അലി, സാജിദ് മിര്‍ എന്നിവരേയും ടെറര്‍ ഫൗണ്ടന്‍ഹെഡിന്റെ ഹഫീസ് മുഹമ്മദ് സയ്യിദിനേയും നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാണ്ടഡ് പട്ടികയില്‍ ആമിറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തുകയും ഇയാളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
"undefined"

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ ഒരു പാക്കിസ്ഥാനി കൂടി. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പട്ടികയിലാണ് പാക് നയതന്ത്ര ഉദ്യോഗസ്ഥനായ ആമിര്‍ സുബൈര്‍ സിദ്ധിഖിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ മേജര്‍ സമീര്‍ അലി, സാജിദ് മിര്‍ എന്നിവരേയും ടെറര്‍ ഫൗണ്ടന്‍ഹെഡിന്റെ ഹഫീസ് മുഹമ്മദ് സയ്യിദിനേയും നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാണ്ടഡ് പട്ടികയില്‍ ആമിറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തുകയും ഇയാളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

2014ല്‍ ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യയില്‍ ഭീകരാക്രണങ്ങള്‍ നടത്തുന്നതിന് വേണ്ടി ആമിര്‍ ഗൂഢാലോചന നടത്തുന്നത്. ഇന്ത്യയിലുള്ള യുഎസ് കോണ്‍സുലേറ്റിലും ഇസ്രയേല്‍ കോണ്‍സുലേറ്റിലും തെക്കേ ഇന്ത്യയിലുള്ള കരസേന, നാവിക സേന ആസ്ഥാനങ്ങളിലുമാണ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയത്. ആമിറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനും എന്‍ഐഎ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.