കര്‍ണാടകയില്‍ 72 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കി

Monday 9 April 2018 2:21 pm IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. ബിജെപി സംസ്ഥാന തലവന്‍ ബി യെദ്യൂരപ്പ, പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
"undefined"

ന്യൂദല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിനു ശേഷമാണ് 72 സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. ബിജെപി സംസ്ഥാന തലവന്‍ ബി യെദ്യൂരപ്പ, പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. യെദിയൂരപ്പ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍ ഹൂബ്ലി ധാര്‍വാഡ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.