വാക്‌സിനേഷന്‍ എടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു

Monday 9 April 2018 3:12 pm IST
രോഗപ്രതിരോധ വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം. വാക്‌സിന്‍ സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
"undefined"

പലാമു : രോഗപ്രതിരോധ വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം. വാക്‌സിന്‍ സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് കുട്ടികള്‍ മരിച്ചത്. ജപ്പാന്‍ ജ്വരം, മീസല്‍സ്, ഡിപിടി തുടങ്ങിയവയ്ക്കുള്ള വാക്‌സിനുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. സംഭവത്തെ തുടര്‍ന്നു ആരോഗ്യ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.