ന്യൂദല്‍ഹി: നദികളുടെ അവകാശം കേന്ദ്ര സര്‍ക്കാരിന് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. എല്ലാ നദികളും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീ തര്‍ക്കം കാരണം നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാന്‍, കാവേരി തുടങ്ങി രാജ്യത്തുള്ള നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തടാകങ്ങളുടേയും നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് തര്‍ക്കങ്ങളുടെ പേരില്‍ നദികളുടെയെല്ലാം ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.
അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. ഭരണഘടനാപരമായ തടസങ്ങളും ഉള്ളതിനാല്‍ നദികളുടെ അവകാശം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: