ജഗദീഷ് ടൈറ്റ്‌ലറിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു

Monday 9 April 2018 3:45 pm IST
"undefined"

ന്യൂദല്‍ഹി: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്  നടത്തിയ ഉപവാസ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കളായ ജഗദീഷ് ടൈറ്ററിനേയും, സജ്ജന്‍ കുമാറിനെയും ഇറക്കിവിട്ടു. തിങ്കളാഴച രാവിലെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത സാമുദായിക സൗഹാര്‍ദത്തിനായുള്ള നിരാഹാരസമരത്തിന്റെ വേദിയില്‍ നിന്നാണ്  ഇറക്കിവിട്ടത്.

 ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരുന്ന വേദിയിലെത്തിയ ടൈറ്റലറോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍ അറിയിക്കുകയായിരുന്നു. ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ട് നടക്കുന്ന ഉപവാസ സമരത്തില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്താല്‍ അത് പ്രതിഷേധത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിച്ച 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജഗദീഷ് ടൈറ്റ്‌ലര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.