കോമണ്‍‌വെല്‍ത്ത്: ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണം

Monday 9 April 2018 4:15 pm IST
ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.

ഗോള്‍ഡ്‍കോസ്റ്റ്: കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണം. ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെ ടീമിനത്തിലാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ നൈജീരിയയെ 3-0ന് ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു.

ടേബിള്‍ ടെന്നീസില്‍  വനിതകളുടെ ടീമിനത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഫൈനലിൽ സിംഗപ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത് .

അത്‌ലറ്റിക്സിലെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് ഫൈന്‍ലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.  400 മീറ്റര്‍ ദേശീയ റെക്കോഡിനുടമയായ യഹിയ 2016 ലാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്. ദേശീയ റെക്കോഡ് ഭേദിച്ചതിനൊപ്പം റിയോ ഒളിമ്പിക്‌സില്‍ ക്വാളിഫൈ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.