ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു സൈനികര്‍ക്ക് വീരമൃത്യു

Tuesday 10 April 2018 2:33 am IST
"undefined"

റായ്പ്പൂര്‍; ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ മാവോയിസ്റ്റുകള്‍ സൈനിക വാഹനം ആക്രമിച്ചു. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഇവിടെത്താനിരിക്കെയാണ് ഭീകരാക്രമണം. 

ഇന്നലെ രാവിലെ മുപ്പതോളം   സൈനികര്‍ കയറിയ വാഹനത്തിനു നേരെ മാവോയിസ്റ്റ് ഭീകരര്‍ രണ്ടു ബോംബുകള്‍ എറിയുകയായിരുന്നു.  ജില്ലാ റിസര്‍വ്വ ഗാര്‍ഡില്‍ പെട്ട രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അതിരാവിലെയും സൈനികര്‍ക്കു നേരെ വെടിവയ്പ്പുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.