ആ ഗ്രാമത്തില്‍ വീണ്ടും വൈദ്യുതി എത്തി

Tuesday 10 April 2018 3:37 am IST
"undefined"

സുക്മ: ഛത്തീസ്ഗഡിലെ ചിന്താല്‍നര്‍ ഗ്രാമത്തില്‍ 15 വര്‍ഷത്തിനു ശേഷം വീണ്ടും വൈദ്യുതി എത്തി. മാവോയിസ്റ്റുകള്‍ തങ്ങളുടെ സൈര്യവിഹാരത്തിനു വേണ്ടി മുന്‍പ് ഇവിടുത്തെ വൈദ്യുതി വിതരണ ശ്രംഖല അപ്പാടെ നശിപ്പിച്ചതാണ്. വികസനം തടയാന്‍ വേണ്ടി അവര്‍ ലൈനുകള്‍ പൊട്ടിച്ചും തൂണുകള്‍ പിഴുതും ഗ്രാമത്തിലെ വൈദ്യുതി വിതരണം തകര്‍ത്തിരുന്നു.

സുക്മ ജില്ലയുടെ തലസ്ഥനത്തു നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. വീണ്ടും വൈദ്യുതി ലഭിച്ച് വലിയ ആശ്വാസമാണ്. കുട്ടികള്‍ക്ക് ഇനി രാത്രിയിലും പഠിക്കാം.ഗ്രാമീണര്‍ പറഞ്ഞു. 2018 ജൂണോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള വന്‍ പദ്ധതിയാണ് രമണ്‍ സിങ്ങ് സര്‍ക്കാര്‍ ഏറ്റെടുത്ത് ചെയ്തു വരുന്നത്.

അതിന്റെ ഭാഗമായാണ് ഈ ഗ്രാമത്തില്‍ വീണ്ടും വൈദ്യുതി എത്തിച്ചത്. 2010ല്‍ ഈ ഗ്രാമത്തിനു സമീപത്തു വച്ചാണ് മാവോയിസ്റ്റുകള്‍ 76 സുരക്ഷാസൈനികരെ വധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.