ട്രെയിന്‍ സ്‌കൂള്‍: കുട്ടികള്‍ക്ക് സന്തോഷം

Tuesday 10 April 2018 2:43 am IST
"undefined"

ജയ്പ്പൂര്‍:   കൃത്യം പത്തു മണിക്ക് ബെല്ലടിക്കും. അതിനു മുന്‍പ്  കുട്ടികളെല്ലാം ട്രെയിനില്‍ കയറിയിരിക്കണം. ഇല്ലെങ്കില്‍ എന്‍ജിന്‍ ഡ്രൈവര്‍ എത്തും, നല്ല ചൂരലുമായി. പിന്നെ തുടങ്ങുകയായി ക്‌ളാസുകള്‍. ഇതെന്ത് ട്രെയിന്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇതാണ്  രാജസ്ഥാനിലെ ആള്‍വാറിലെ  ഗവ. സ്‌കൂളിന്റെ പുതിയ രൂപം.

ക്‌ളാസ് മുറികളെല്ലാം ട്രെയിന്‍ ബോഗികള്‍ പോലെ, വരാന്ത കണ്ടാല്‍ റെയില്‍വേ  സ്‌റ്റേഷനിലെ പ്‌ളാറ്റ്‌ഫോം.  എന്‍ജിന്‍ ഒന്ന്  കണ്ടേക്കാമെന്ന് കരുതി ചെന്നാല്‍ അതും ഒരു വിശാലമായ മുറി, ഉള്ളില്‍ പക്ഷെ ലോക്കോ പൈലറ്റല്ല, ഹെഡ്മാസ്റ്ററാണ്.

ഏതായാലും ആള്‍വാള്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ കാണാന്‍ എത്തുന്നവര്‍ ധാരാളം, കുട്ടികള്‍ക്കും പെരുത്തസന്തോഷം ഹെഡ്മാസ്റ്റര്‍ പുരുഷോത്തമ ഗുപ്ത പറഞ്ഞു. ഇവിടുത്തെ അഞ്ച് ക്‌ളാസ് മുറികള്‍ ട്രെയിന്‍കോച്ചുകള്‍ പോലെയാക്കിക്കഴിഞ്ഞു. ബാക്കിയും വൈകാതെ അങ്ങനെയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.