പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്‍ഐഎ തേടുന്ന ഭീകരന്‍

Tuesday 10 April 2018 2:50 am IST
"undefined"

ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ മുന്‍ പാക് നയതന്ത്ര പ്രതിനിധിയും. ശ്രീലങ്കയിലെ കൊളംമ്പോയില്‍ മുന്‍ വീസാ കൗണ്‍സിലറായ അമീര്‍ സുബൈര്‍ സിദ്ദിഖിയുടെ പടം സഹിതമാണ് അന്വേഷണ ഏജന്‍സി വാണ്ടഡ് ലിസ്റ്റ് ഇട്ടിരിക്കുന്നത്.

ഇവര്‍ക്കൊപ്പം മറ്റുമൂന്നുപേര്‍ കൂടി വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍  വിനീത് എന്ന പേരിലും മറ്റൊരു ഉദ്യോഗസ്ഥന്‍ ബോസ് അലിയാസ് ഷാ എന്ന പേരിലുമാണ് പട്ടികയിലുള്ളത്. ഫെബ്രുവരിയിലാണ് ഇവരെ പട്ടികയിലുള്‍പ്പെടുത്തിയത്. ഇതാദ്യമായാണ് ഇന്ത്യ പാക് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാണ്ടഡ് ലിസ്റ്റിറക്കുന്നത്. 

2009നും 2016നും ഇടയില്‍ ശ്രീലങ്കയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അമീര്‍ ഇന്ത്യയില്‍ ചാരപ്രവൃത്തിക്കും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനും ആളുകളെ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. ദക്ഷിണേന്ത്യയില്‍ 26/11 പോലെയുള്ള ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയതിന്റെ പേരില്‍ അമീറിന്റെയും മറ്റ് രണ്ട് പേരുടെയും പേരില്‍ ഫെബ്രുവരിയില്‍ എന്‍ഐഎ കുറ്റപത്രം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.