ചൂട് കൂടുന്നു: പാലക്കാട് 38 ഡിഗ്രിയെത്തി

Tuesday 10 April 2018 2:57 am IST
"undefined"

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു, പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില 38 ഡിഗ്രിയിലെത്തി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പാലക്കാട് താപനില 38 ഡിഗ്രിയിലെത്തുന്നതെന്ന് തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം 21നും 28നുമായിരുന്നു ഇത്. 

വിദേശ കാലാവസ്ഥ സൈറ്റുകളുടെ കണക്ക് പ്രകാരം വ്യാഴാഴ്ചയോടെ ഇത് 40 ഡിഗ്രിയിലെത്തുമെന്നും, ഇന്ന് ഇടിയോട് കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. വെള്ളാനിക്കര 37.2, പുനലൂര്‍ 36.8, കോഴിക്കോട് 36.6, കോട്ടയം 36 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ മറ്റ് ഉയര്‍ന്ന താപനിലകള്‍. ചിലയിടങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്‌തെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടില്ല.

ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഞായറാഴ്ച 71.6595 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ശരാശരി വൈദ്യുതി ഉപഭോഗം 73 ദശലക്ഷമാണെന്നിരിക്കെയാണ് അവധിദിവസം ഇത്രയും അധികം ഉപഭോഗം ഉയരുന്നത്. വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലാകെ ഇനി 42 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടുക്കിയിലെ ജലശേഖരം 39 ശതമാനമായും കുറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.