എസി റോഡിനു കുറുകെ പൈപ്പ് സ്ഥാപിച്ചു

Tuesday 10 April 2018 1:45 am IST


കുട്ടനാട്: കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി എസി റോഡിനു കുറുകെ പൈപ്പ് സ്ഥാപിച്ചു. മാമ്പുഴക്കരിയിലാണ് 800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് റോഡിനു കുറുകെ സ്ഥാപിച്ചത്. റോഡിനു മദ്ധ്യത്തില്‍ ജോയിന്റു വരുന്നത് ഒഴിവാക്കാന്‍ റോഡിനു കുറുകെ നീളമുള്ള പൈപ്പ് ഇടുകയായിരുന്നു.
  ഇതിന്റെ ഭാഗമയി ഇന്നലെ പകല്‍സമയം എസി റോഡിലൂടെയുള്ള ഗതാഗത തടഞ്ഞിരുന്നു. ഹര്‍ത്താലായതിനാല്‍ യാത്രക്കാരെ ഇത് ബുദ്ധിമുട്ടിച്ചില്ല. മറ്റ് ഇടറോഡിലൂടെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
  എസി റോഡില്‍ ആദ്യമായാണ് പകല്‍ സമയം ഗതാഗതം പൂര്‍ണമായും മുടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.