കുട്ടിയുടെ വള മോഷ്ടിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

Tuesday 10 April 2018 1:46 am IST


അമ്പലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ നാലു വയസ്സുകാരിയുടെ കൈയ്യില്‍ നിന്നു വള ഊരിയെടുത്ത രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ഒറ്റപ്പാലം കീഴൂര്‍ പത്തായപ്പുര വീട്ടില്‍ മുരളീധരന്‍(39), മലപ്പുറം പൊന്നാനി കാലടി കോതമത്ത് ദിലീപ് (29) എന്നിവരെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റു ചെയ്തത്. മുത്തശ്ശിക്കൊപ്പം ക്ഷേത്രത്തിലെത്തിലെത്തിയ സമീപവാസിയായ പൂജയുടെ കൈയ്യില്‍ അണിഞ്ഞിരുന്ന നാലു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വളയാണ് ഇരുവരും ചേര്‍ന്ന് ഊരിയെടുത്തത് .സംഭവം ശ്രദ്ധയില്‍പ്പെട്ട് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ബഹളം കൂട്ടുകയും ഉടന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇവര്‍ മറ്റു കേസുകളില്‍ പ്രതികളാണോയെന്ന് അന്വഷിച്ചു വരുന്നതായി എസ്‌ഐ പ്രജീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.