എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Tuesday 10 April 2018 1:47 am IST


ചെങ്ങന്നൂര്‍: നഗരസഭ മുന്‍ കൗണ്‍സിലറും എന്‍സിപി നേതാവുമായ സിന്ധു സുരേഷ് ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി ജില്ലാ സെക്രട്ടറിയായിരുന്നു സിന്ധു. ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ സജു ഇടക്കല്ലില്‍ സിന്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
  ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം ആര്‍. സന്ദീപ് എന്നിവരും  പങ്കെടുത്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സിന്ധു പറഞ്ഞു.
  നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഡ്വ പി.എസ്. ശ്രീധരന്‍പിള്ളയുടെ വിജയം സുനിശ്ചിതമാണ്. അദ്ദേഹത്തിന് മാത്രമേ ചെങ്ങന്നൂരിനെ പുതിയ കാലത്തേക്ക് നയിക്കാനാകൂ എന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.