വേണാട് പിടിച്ചിട്ടു; ജനങ്ങള്‍ ദുരിതത്തിലായി

Tuesday 10 April 2018 3:05 am IST

കൊച്ചി: ഹര്‍ത്താല്‍ ദിവസം ഷൊര്‍ണ്ണൂര്‍  തിരുവനന്തപുരം വേണാട് എക്‌സ്്പ്രസ് മണിക്കൂറുകള്‍ പിടിച്ചിട്ടത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഷൊര്‍ണ്ണൂരില്‍ നിന്ന് എറണാകുളം നോര്‍ത്തില്‍  ട്രെയിന്‍ എത്തിയതു തന്നെ അഞ്ചു മണിക്ക്. സൗത്തില്‍ നിന്ന് 5.20ന് എടുക്കേണ്ട ട്രെയിന്‍ ആറേകാല്‍ കഴിഞ്ഞാണ് പുറപ്പെട്ടത്. വൈകുന്നതിന്റെ കാരണം  തിരക്കിയ യാത്രക്കാരോട് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പരാതി രജിസ്റ്റര്‍ ചെയ്‌തേക്കാം എന്നായിരുന്നു അധികൃതരുടെ മറുപടി. 

പല ദിവസങ്ങളിലും ഒരു കാരണവുമില്ലാതെ ട്രെയിനുകള്‍ പിടിച്ചിടുന്നത് പതിവായിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട ഗൗഹതി കൊച്ചുവേളി സൂപ്പര്‍ എക്‌സ്പ്രസ് 10.15ന് ഏറ്റുമാനൂരില്‍ എത്തി.  ഒരു ട്രെയിനിന്റെ ക്രോസിങ്ങ് കഴിഞ്ഞ് ഒരു കാരണവുമില്ലാതെ പിന്നെയും പിടിച്ചിട്ടു. ഒടുവില്‍ ചിങ്ങവനത്തു നിന്ന് പുറപ്പെട്ട ട്രെയിനും കടത്തിവിട്ട് 11.10ഓടെയാണ് സൂപ്പര്‍ എക്‌സ്പ്രസ്  യാത്ര തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.