മുന്നണികള്‍ സംരക്ഷിക്കുന്നത് മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍: കുമ്മനം

Tuesday 10 April 2018 3:10 am IST
"undefined"

ചെങ്ങന്നൂര്‍: ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ മെഡിക്കല്‍ കോളേജ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. 

 ഭരണകക്ഷിയുടെ  അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേത്. മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. 

 വിവാദമായ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ രണ്ടു മുന്നണികളും കൂട്ടുചേര്‍ന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ബെന്നി ബഹനാന്‍ തുറന്നു പറയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.