ഐഎഎസ് പ്രണയം: ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരന്

Tuesday 10 April 2018 3:15 am IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിന്റെ പരിശീലനകാലത്ത് പൂത്തുലഞ്ഞ പ്രണയം സത്യമായപ്പോള്‍ ഒന്നാം റാങ്കുകാരിയുടെ കഴുത്തില്‍ രണ്ടാം റാങ്കുകാരന്‍ മിന്നുകെട്ടി. ഐഎഎസ്സിന് 2015ല്‍ ഒന്നാം റാങ്കു കിട്ടിയ ടിന ഡാബിയും രണ്ടാം റാങ്കു നേടിയ അക്തര്‍ അമീര്‍ ഉല്‍-ഷാഫി ഖാനും കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിവാഹിതരായി. 

ഷാഫിയുടെ തറവാടുവീട് അനന്ത്‌നാഗ് ജില്ലയിലാണ്. അവിടെ നിന്ന് അച്ഛനമ്മമാരും ബന്ധുക്കളും പഹല്‍ഗാമിലെത്തി. രാജസ്ഥാനിലും ദല്‍ഹിയിലുമാണ് ടിനയുടെ ബന്ധുക്കള്‍. വിവാഹത്തില്‍ പങ്കെടുക്കാന്‍ അവരും കശ്മീരിലെത്തി. നാലുദിവസത്തെ ചടങ്ങുകളാണ് പഹല്‍ഗാമിലെ റിക്രിയേഷന്‍ ക്ലബ്ബില്‍ ഒരുക്കിയത്. 2015ലാണ് ഇരുവര്‍ക്കും ഐഎഎസ് പരീക്ഷയില്‍ മികച്ച വിജയം നേടിയത്. 2016ല്‍ ഡല്‍ഹിയിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് ഓഫിസീല്‍ വെച്ചാണ് ആദ്യം കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ പ്രണയം, എന്നാണ് ഇരുവരും പറയുന്നത്.  

ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തതിനു ശേഷമാണ് ദാബി ഐഎഎസ് എഴുതിയത്. മാന്‍ഡി ഐഐടിയില്‍ നിന്നുള്ള ബിടെക് ബിരുദധാരിയാണ് അക്തര്‍ അമീര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.