പീഡനകേസ് പ്രതി 12 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Tuesday 10 April 2018 3:17 am IST

കല്‍പ്പറ്റ:ദമാമില്‍ ജോലി ശരിയാക്കിതരാമെന്ന വ്യാജേനെ യുവതിയില്‍ നിന്നും 25000 രൂപ തട്ടിയെടുക്കുകയും, മുംംബെയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം കുരീപ്പുഴ നടക്കാവില്‍ അബ്ദുള്‍ സലാം (49) 12 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും സംഘവും കൊല്ലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2006 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ തൃശിലേരി മല്ലപ്പള്ളി രത്‌നമ്മയും, മൂന്നാം പ്രതി ഉള്ള്യേരി മാമങ്ങത്ത് മീത്തല്‍ ഹംസക്കോയയും മുമ്പ് ശിക്ഷയനുഭവിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ സലാം ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ വിസ തട്ടിപ്പടക്കമുള്ള കേസുകള്‍ നിലവിലുള്ളതായി സൂചനയുണ്ട്.

 രത്‌നമ്മ, ഹംസ തുടങ്ങിവരുടെ സഹായത്തോടെ കൊല്ലം സ്വദേശിയും ഒന്നാം പ്രതിയുമായ അബ്ദുള്‍ സലാമാണ് യുവതിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതെന്നായിരുന്നു പരാതി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ തിരുനെല്ലി പോലീസ് കൊല്ലത്ത് നിന്നും സലാമിനെ പിടികൂടുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.