ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കും: മുഖ്യമന്ത്രി

Tuesday 10 April 2018 2:00 am IST

 

ആലപ്പുഴ: സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ഏറെ സഹായകരമാവുന്ന ദേശീയജലപാത  യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാണാവള്ളി ബോട്ട് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെയും രക്ഷാ ബോട്ടിന്റെയും  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  1,700 കിലോമീറ്റര്‍ വരുന്ന ജലപാത നമുക്കുണ്ട്.  മദ്ധ്യകേരളത്തിന്റെ വ്യാപാര സാധ്യതകള്‍ കണക്കിലെടുത്ത് ദേശീയ ജലപാത യാഥാര്‍ഥ്യമാക്കാന്‍ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ചിട്ടുണ്ട്.  കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തെ കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഇത്  അംഗീകരിച്ചതോടെ ജലപാത യാഥാര്‍ത്ഥ്യമാകുന്നതിനുള്ള  വഴി തുറന്നിരിക്കുകയാണ്. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നിവിടങ്ങളിലേക്ക് ആംബുലന്‍സിന്റെ എല്ലാ സൗകര്യങ്ങളുമുള്ള റസ്‌ക്യൂ ബോട്ടിന്റെ ആദ്യ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു.  മന്ത്രി എ. കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷനായി. 

 ജലഗതാഗത വകുപ്പ് പുറത്തിറക്കുന്ന അഞ്ച് റസ്‌ക്യൂ ബോട്ടുകളില്‍ ആദ്യത്തേതാണ്  മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തത്.  22 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഈ ആംബുലന്‍സ് ബോട്ടില്‍ മൂന്ന് ജീവനക്കാരുമുണ്ട്. പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ജീവനക്കാര്‍. സാധാരണ ആംബുലന്‍സില്‍ ലഭ്യമായ ജീവന്‍രക്ഷാ ഉപാധികള്‍ എല്ലാം ഈ റെസ്‌ക്യൂ ബോട്ടിലും ഒരുക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.