സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു; പോലീസ് നിഷ്‌ക്രിയര്‍

Tuesday 10 April 2018 2:00 am IST

 

ആലപ്പുഴ: നഗരത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ അക്രമം പതിവാകുന്നു. നഗരത്തില്‍ മയക്കുമരുന്നിന് അടിമയായ യുവാക്കളാണ് അക്രമത്തിനു പിന്നില്‍.  

 കഴിഞ്ഞ ദിവസം സ്റ്റേഡിയം വാര്‍ഡില്‍ വിദ്യാര്‍ത്ഥിയെ മയക്കു മരുന്നിന് അടിമകളായ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ ത്ഥിയുടെ അടുത്തെത്തി യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു.  പരിക്കേറ്റ വിദ്യാര്‍ ത്ഥിയുടെ വിരലസ്ഥി ഒടിഞ്ഞു. മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. 

 ഇഎംഎസ് സ്റ്റേഡിയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് അക്രമത്തിനു പിന്നിലുള്ളത്. രണ്ടാഴ്ച മുമ്പ് കിടങ്ങാം പറമ്പ് ക്ഷേത്രത്തിനു സമീപവും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബൈക്കിലെത്തുന്നവര്‍ വിദ്യാര്‍ത്ഥികളോട് പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമാണ് പതിവ്. 

 ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പരാതിപ്പെടുന്നവരുടെ പൂര്‍ണവിവരം പ്രതികള്‍ക്ക് കൈമാറുന്ന പോലീസുകാരുള്ളതിനാല്‍ പലരും പരാതിപ്പെടാന്‍ ഭയപ്പെടുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.