വീട്ടമ്മയേയും ബന്ധുവിനെയും സിപിഎമ്മുകാര്‍ അക്രമിച്ചു

Tuesday 10 April 2018 2:00 am IST

 

ഹരിപ്പാട്: കുമാരപുരം ചെന്നാട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനിയില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ അക്രമത്തില്‍ വീട്ടമ്മയ്ക്കും ബന്ധുവായ യുവാവിനും പരിക്കേറ്റു. കുമാരപുരം ചെന്നാട്ട് പടീറ്റതില്‍ സരള (45), സമീപവാസിയും ബന്ധുവുമായ സുരേഷ് (40), എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് 4.30ന് വീടുകയറി അക്രമിച്ചത്. 

്  ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് അടിയേറ്റ സരള ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വീടിനും നാശനഷ്ടങ്ങള്‍ വരുത്തി. ഡിവൈഎഫ്‌ഐക്കാരായ ഹരീഷ്, അമ്പാടി, ത്രിവിന്‍രാജ് (അനിയന്‍കുഞ്ഞ്) എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത് അറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ട അക്രമകാരികള്‍ മുമ്പ് പല പ്രാവശ്യവും ഇതേരീതിയില്‍ അക്രമം നടത്തിയിട്ടുണ്ട്. 

  സംഘത്തില്‍പ്പെട്ട ചിലരുടെ പേരില്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നാല് കേസ്സുകള്‍ വരെ നിലവിലുണ്ട്. അക്രമത്തിനെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും കോളനിവാസികള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ കിടക്കുന്ന വീട്ടമ്മയുടെ വീട്ടിലെത്തി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.