'ഉജ്ജ്വല്‍ യോജന ' പദ്ധതി അട്ടിമറിക്കുന്നു: ബിജെപി

Tuesday 10 April 2018 2:00 am IST

 

ആലപ്പുഴ: ദാരിദ്യരേഖക്കു താഴെയുള്ള  കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി പ്രധാനമന്ത്രി നടപ്പാക്കിയ  ഉജ്ജ്വല്‍ യോജന  പദ്ധതി  അട്ടിമറിക്കുന്ന ഗ്യാസ്  ഏജന്‍സികള്‍ക്കെതിരെ  നടപടി സ്വീകരിക്കണമെന്ന്  ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.  ഭരണകക്ഷിയിലെ ഉന്നതരുടെ നിര്‍ദ്ദേശപ്രകാരം  പ്രധാനമന്ത്രിയുടെ  ജനോപകാരപ്രദമായ പദ്ധതികള്‍  പലതും   നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും  തദ്ദേശ ഭരണ സ്ഥാപനങ്ങളും   പ്രധാനമന്ത്രി ജനങ്ങള്‍ക്കു  വേണ്ടി നടപ്പിലാക്കുന്ന  ജനപ്രിയ  പദ്ധതികള്‍ പലതും അതേ പടി നടപ്പിലാക്കാതെ പേര് മാറ്റിയും മറ്റും തങ്ങളുടേതെന്ന രീതിയില്‍ നടപ്പിലാക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.