വജ്രജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു

Monday 9 April 2018 9:34 pm IST

 

പിലാത്തറ: കൈതപ്രം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു. ഒക്ടോബര്‍ മാസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സീരിയല്‍ ബാലതാരം ബേബി നിരഞ്ജന ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മാതമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. വജ്രജൂബിലി ആഘോഷസമിതി ചെയര്‍മാന്‍ മംഗലം പത്മനാഭന്‍ നമ്പൂതിരി ആധ്യക്ഷത വഹിച്ചു. വി.നാരായണന്‍ നമ്പൂതിരി, എം.പി.ദാമോദരന്‍, പി.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കലാ കായിക മേളയില്‍ വിജയിച്ച ബാലവാടി കുട്ടികള്‍ക്കുള്ള സമ്മാനദാനം ബേബി നിരഞ്ജന നിര്‍വ്വഹിച്ചു. വായനശാലാ പ്രവര്‍ത്തകര്‍ അറുപത് വജ്ര ജൂബിലി ദീപങ്ങള്‍ തെളിയിച്ചു. ഏഴു മാസക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ അക്ഷരസംഗമം, കാര്‍ഷികസാമ്പത്തിക ക്ലാസുകള്‍, ക്രോസ് കണ്‍ട്രി, ചെസ് ചാമ്പ്യന്‍ഷിപ്പ്, സാംസ്‌കാരിക സമ്മേളനം, കൈതപ്രത്തിന്റെ പാട്ടെഴുത്തിന്റെ 40ാം വാര്‍ഷികാഘോഷം തുടങ്ങിയ പരിപാടികള്‍ നടക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.