ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒന്നരമാസത്തിനുള്ളില്‍ പുതിയ കമ്മറ്റി നിലവില്‍ വരും

Monday 9 April 2018 9:35 pm IST

 

കണ്ണൂര്‍: പതിനൊന്ന് ക്ലബ്ബുകള്‍ നല്‍കിയ അവിശ്വാസ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് ഒന്നര മാസത്തിനുള്ളില്‍ പുതിയ കമ്മറ്റി നിലവില്‍ വരുമെന്ന് കെഎഫ്എ ഭാരവാഹികള്‍ അറിയിച്ചു. ലീഗ് മത്സരങ്ങള്‍ നടത്തുന്നതില്‍ അഴിമതി, സ്വജനപക്ഷപാതം എന്നിവ ആരോപിച്ചാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന് ജില്ലയിലെ ക്ലബ്ബുകള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. കേരള ഫുട്‌ബോള്‍ അസോസിഷന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ക്ലബ്ബുകളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് നിലവിലെ കമ്മറ്റിയെ പിരിച്ചുവിട്ടത്.

2015 ലാണ് ഇപ്പോഴുള്ള ഭരണ സമിതി നിലവില്‍ വന്നത്. കാലാവധി കഴിയാന്‍ ഒരുവര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. 16നെതിരെ 19 വോട്ടുകളുമായാണ് അവിശ്വാസ പ്രമേയം പാസായത്. പ്രസിഡണ്ട് സി.വി.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയായിരുന്നു ഉണ്ടായിരുന്നത്. പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്ക് പുറമെ 33 ക്ലബ്ബംഗങ്ങളാണ് വോട്ടിങ്ങില്‍ പങ്കെടുത്തുത്. ലീഗ് മത്സരങ്ങള്‍ നടത്താനായി കെഎഫ്എ മുന്‍ താരങ്ങളായ പി.കെ.ബാലന്‍, സെയ്ദ് അശോക് കുമാര്‍ എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.