മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് ഇന്ന് മുതല്‍

Monday 9 April 2018 9:36 pm IST

 

കണ്ണൂര്‍: ഏഴാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് ഇന്ന് മുതല്‍ 22 വരെ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മുഴപ്പലിങ്ങാട് ബീച്ചിലെ സെന്റര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചാണ് ബീച്ച് ഫെസ്റ്റ് നടക്കുക. 13 ദിവസവും പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികളും പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികളും അരങ്ങേറും. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മുഴപ്പിലാങ്ങാടും പരിസര പ്രദേശത്തുമുള്ള വ്യക്തികളെ ആദരിക്കല്‍, പരിയാരം മെഡിക്കല്‍ കോളജിലെ ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, തലശ്ശേരി എഞ്ചിനിയറിംഗ് കോളജിന്റെ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, വനം, ജയില്‍ ടൂറിസം വകുപ്പുകളുടെ പവലിയനുകള്‍ എന്നിവയുണ്ടാകും. 14ന് രാത്രി ബീച്ചിന്റെ വടക്കേ അറ്റം മുതല്‍ ബീച്ച് ഫെസ്റ്റ് വേദി വരെ ലൈറ്റ് ഷോ സംഘടിപ്പിക്കും. 13ന് രാജ്യത്തിനകത്തും പുറത്തുമായി യാത്രകള്‍ നടത്തിയവരുടെ സംഗമവും ഉണ്ടാകും. ഫെസ്റ്റ് ഇന്ന് വൈകുന്നേരം 6.30ന് എ.എം.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.