കൂത്തുപറമ്പ്: പാനൂരിലെ വ്യാപാരിയുടെ പോക്കറ്റടിച്ച അന്തര്‍സംസ്ഥാന മോഷ്ടാവ് കൂത്തുപറമ്പില്‍ പിടിയിലായി. തില്ലങ്കേരി പനക്കാട് തെരുവിലെ കുന്നോത്ത് ഭാസ്കരന് (43) ആണ് പിടിയിലായത്. പാനൂരിലെ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഒ.ടി.നവാസിന്റെ പോക്കറ്റടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം. 26500 രൂപയും എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് നഷ്ടപ്പെട്ടത്. നവാസിന്റെ പരാതിയില്‍ കൂത്തുപറമ്പ് ബസ്സ്റ്റാന്റിലെ സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിന തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഭാസ്കരന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ പേഴ്സും മറ്റും കണ്ടെത്തുകയായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളില്‍ പോക്കറ്റടി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: