വിന്‍വിന്‍ കോര്‍പ്പ് തൊഴിലാളി അവാര്‍ഡ് 2018

Monday 9 April 2018 9:38 pm IST

 

കണ്ണൂര്‍: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കണ്ണൂരിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും മികച്ച സംഭാവന നല്‍കിയ തൊഴിലാളികളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. വിന്‍ വിന്‍ കോര്‍പ്പാണ് അവാര്‍ഡ് നല്‍കുന്നത്. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ.എ.സരള ചെയര്‍മാനും, മുന്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ ബാലകൃഷ്ണന്‍ കൊയ്യാല്‍ ജനറല്‍ കണ്‍വീനറും, സുഹാസ് വേലാണ്ടി, അമര്‍നാഥ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍. ജില്ലയിലെ മികച്ച 5 തൊഴിലാളികള്‍ക്കാണ് അവാര്‍ഡ്. സ്വന്തമായോ മറ്റുള്ളവര്‍ മുഖേനയോ അവാര്‍ഡിന് അപേക്ഷ നല്‍കാം. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാം. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും. നോമിനേഷന്‍ 20ന് മുന്‍പായി കണ്‍വീനര്‍, വിന്‍വിന്‍കോര്‍പ്പ്, പ്രീമിയര്‍ ടവര്‍, സൗത്ത് ബസാര്‍, കണ്ണൂര്‍ 2. ഫോണ്‍.7025507775 എന്ന വിലാസത്തില്‍ ലഭിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.