ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ താരങ്ങളായി വനിതകളില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ മിഷെല്ലെ ലീ അയിയും പുരുഷന്മാരില് ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനും തെരെഞ്ഞടുക്കപ്പെട്ട.
പുരുഷന്മാരില് ജമൈക്കയുടെ യോഹാന്‍ ബ്ലേക്കിനെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ അകാനി വേഗരാജാവായത്. 10.03 സെക്കന്‍ഡിലാണ് അകാനി സിംബിനി ഫിനിഷ് ലൈനിലേക്ക് പറന്നെത്തിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹെന്റിച്ചോ ബ്രുയിന്റ്ജിസ് 10.17 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ യോഹന് ബ്ലേക്ക് 10.19 സെക്കന്‍ഡില്‍ വെങ്കലം നേടി.
വനിതകളില്‍ 11.14 സെക്കന്‍ഡില്‍ പറന്നെത്തിയയാണ് ട്രിനിഡാഡിന്റെ മിഷെല്ലെ ലീ അയി വേഗപ്പറവയായത്. വെള്ളിയും വെങ്കലവും ജമൈക്കന്‍ താരങ്ങള്‍ സ്വന്തമാക്കി. ക്രിസ്റ്റാനിയ വില്യംസ് 11.21 സെക്കന്‍ഡില്‍ വെള്ളിയും ഗയോണ്‍ ഇവാന്‍സ് 11.22 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: