എരുമേലി: ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാടിയ സമരാനുകൂലികള്‍ കോണ്‍വെന്റിലെ ചാപ്പലില്‍ കുര്‍ബാനക്കെത്തിയ പള്ളി വികാരിയെ തടഞ്ഞ് കാറില്‍ നിന്നും ഇറക്കിവിട്ടു. ഇന്നലെ രാവിലെ 6.40 ഓടെ എരുമേലി എലിവാലിക്കര ടൗണിലായിരുന്നു സംഭവം. എലിവാലിക്കര സെന്റ് ആന്റണീസ് ചര്‍ച്ചിലെ വികാരി ഫാദര്‍ എബ്രഹാം തൊമ്മിക്കാട്ടിലിനെയാണ് സമീപവാസികള്‍ കൂടിയായ
സമരാനുകൂലികളാണ് കാര്‍ തടഞ്ഞ് ഇറക്കിവിട്ടത്. പതിവ് കുര്‍ബാനക്കായി എത്തിയ വികാരിയെ റോഡില്‍ തടയുകയും കുര്‍ബാനക്ക് പോകുകയാണെന്ന് പറഞ്ഞുവെങ്കിലും ഇറങ്ങി നടക്കാന്‍ സമരക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. റോഡില്‍ കല്ലും മറ്റും ഉപയോഗിച്ച് ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. രാവിലെ മുതല്‍ എല്ലാ വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: