കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പദ്ധതികള്‍ വിലയിരുത്താന്‍ ഇന്ന് കണ്ണന്താനമെത്തും

Tuesday 10 April 2018 2:00 am IST
അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തും.

 

കോട്ടയം: അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തും. പദ്ധതിയുടെ നടത്തിപ്പിനായി 20 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി കേന്ദ്ര മന്ത്രി കണ്ണന്താനം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോട്ടയത്തിന് 20 കോടി അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സന്ദര്‍ശനം. 

എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കോട്ടയം സ്റ്റേഷന്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്. ബഹുനില പാര്‍ക്കിങ് സൗകര്യം, പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ബഗികാര്‍, എസി വിശ്രമമുറി, വൈ- ഫൈ സൗകര്യം, പുതിയ പ്രവേശന കവാടം, പ്ലാറ്റ് ഫോമുകളുട നവീകരണം തുടങ്ങിയ പദ്ധതികളാണ് വരുന്നത്. 

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റെയില്‍വേ ഡിവിഷണല്‍  മാനേജര്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ ഇന്നലെ കോട്ടയത്തെ വികസന കാര്യങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ആഴ്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടയായിരുന്നു ഇവരുടെ സന്ദര്‍ശനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.