ഭാരത് ബന്ദ്; യുപിയിലും ബീഹാറിലും കനത്ത സുരക്ഷ

Tuesday 10 April 2018 8:24 am IST
"undefined"

ന്യൂദൽഹി: വി​ദ്യാ​ഭ്യാ​സ-തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ജാ​തി സം​വ​ര​ണം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത്​ ബ​ന്ദ്​ ഇന്ന് നടക്കുന്നു. ഏപ്രിൽ 2ന് ദളിത് സംഘടനകൾ സംഘടിപ്പിച്ച ഭാരത് ബദിന് മറുപടിയായാണ് ഇപ്പോൾ അതേ നാണയത്തിൽ ഈ വിഭാഗം ബന്ദ് നടത്തുന്നത്. യുപിയിലും ബീഹാറിലുമാണ് ബന്ദ് ഏറ്റവുമധികം ശക്തമായി നടക്കുന്നത്. രൺവീർ സേന എന്ന സംഘടനയാണ് പ്രധാനമായും ഈ ഭാഗങ്ങളിൽ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അ​ക്ര​മ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ന്‍ കേ​ന്ദ്രം സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. ജി​ല്ലാ മ​ജി​സ്​​ട്രേ​റ്റു​മാ​രും എ​സ്.​പി​മാ​രു​മാ​യി​രി​ക്കും അ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലെ ഏ​ത്​ അ​ക്ര​മ​ത്തി​നും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​​ദ്യോ​ഗ​സ്​​ഥ​ന്‍ അ​റി​യി​ച്ചു.

ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദി​ല്‍ വ്യാ​പ​ക അ​ക്ര​മം ഉ​ണ്ടാ​വു​ക​യും 12ഒാ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്. പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം ല​ഘൂ​ക​രി​ക്കു​ന്ന വി​ധം സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു​ ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.