അതിര്‍ത്തിയില്‍ വെടിവയ്പ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

Tuesday 10 April 2018 11:07 am IST
നിയന്ത്രണ രേഖ ലംഘിച്ച് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബേനിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. റൈഫിള്‍മാന്മാരായ വിനോദ് സിങ്(24), ജാകി ശര്‍മ(30) എന്നിവരാണു വീരമൃത്യു വരിച്ചത്

ശ്രീനഗര്‍: നിയന്ത്രണ രേഖ ലംഘിച്ച് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബേനിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. റൈഫിള്‍മാന്മാരായ വിനോദ് സിങ്(24), ജാകി ശര്‍മ(30) എന്നിവരാണു വീരമൃത്യു വരിച്ചത്. വിനോദ് സിങിനും ജാക്കി ശര്‍മയ്ക്കും വെടിവെപ്പില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.ജമ്മു കശ്മീര്‍ സ്വദേശികളാണ് ഇരുവരും. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അക്രമണം നടത്തിയത്. മെഷിന്‍ ഗണ്ണുകളും ഓട്ടോമാറ്റിക് മോട്ടറുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. പാകിസ്ഥാന്‍ അക്രമം തുടങ്ങിയതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ മാസം, കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തിരിച്ചടിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.