ശ്രീജിത്തിന്റെ കസ്റ്റഡിമരണം : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Tuesday 10 April 2018 11:19 am IST

കോഴിക്കോട്: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ ശ്രീജിത്തിനെ ചവിട്ടിയ പോലീസുകാരനും കണ്ടുനിന്നവരും എല്ലാം പ്രതികളാണെന്ന് കമ്മീഷന്‍ അക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു.

വരാപ്പുഴയിലെ കസ്റ്റഡി മരണം പരിതാപകരമായ അവസ്ഥയാണ്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനെ ന്യായീകരിക്കാന്‍ പോലീസ് ശ്രമിക്കും. അതിന്റെ ഭാഗമായി ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ആളുമാറി കസ്റ്റഡിയില്‍ എടുത്തുവെന്ന ശ്രീജിത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും മോഹനദാസ് പറഞ്ഞു.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണം. പണം കൊടുത്താല്‍ മാത്രമേ കാര്യം നടക്കൂ എന്ന അവസ്ഥയാണ് പല പോലീസ് സ്റ്റേഷനുകളിലും ഉള്ളത്. കുറ്റവാസനയുള്ള പോലീസുകാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇക്കാര്യത്തില്‍ സര്‍വീസ് ചട്ടങ്ങളില്‍ മാറ്റം വേണമെങ്കില്‍ അതിന് തയ്യാറാകണമെന്നും പി മോഹനദാസ് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.