ഗോരഖ്പൂരിലെ മദ്രസയില്‍ സംസ്‌കൃത പഠനവും

Tuesday 10 April 2018 4:18 pm IST
സംസ്‌കൃത പഠനം വളരെ ആസ്വാദ്യകരമാണെന്ന് ദാറുള്‍ ഉലൂം ഹുസൈനിയ മദ്രസയിലെ കുട്ടികള്‍ പറയുന്നു. സംസ്‌കൃത പഠനം ഏറെ ഇഷ്ടമാണെന്നും അധ്യാപകര്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ വിദ്യാര്‍ത്ഥി അച്ഛനമ്മമാരും സംസ്‌കൃത പഠനത്തില്‍ സഹായിക്കാറുണ്ടെന്നും പറഞ്ഞു.
"undefined"

ഗോരഖ്പൂര്‍:മതേതരത്വം വിളിച്ചോതി ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലുള്ള മദ്രസയില്‍ സംസ്‌കൃത പഠനം. ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകള്‍ക്കൊപ്പമാണ് കുട്ടികള്‍ മദ്രസയില്‍ സംസ്‌കൃതവും അഭ്യസിക്കുന്നത്.

സംസ്‌കൃത പഠനം വളരെ ആസ്വാദ്യകരമാണെന്ന് ദാറുള്‍ ഉലൂം ഹുസൈനിയ മദ്രസയിലെ കുട്ടികള്‍ പറയുന്നു. സംസ്‌കൃത പഠനം ഏറെ ഇഷ്ടമാണെന്നും അധ്യാപകര്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ വിദ്യാര്‍ത്ഥി  അച്ഛനമ്മമാരും സംസ്‌കൃത പഠനത്തില്‍ സഹായിക്കാറുണ്ടെന്നും പറഞ്ഞു.

ആധുനിക പാഠ്യപദ്ധതി പിന്തുടരുന്ന ഉത്തര്‍ പ്രദേശ് വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, കണക്ക്, ഉര്‍ദു, അറബിക് എന്നിവയും പഠിപ്പിക്കുന്നുണ്ടെന്നും മദ്രസ പ്രിന്‍സിപ്പാള്‍ ഹാഫിസ് നസ്രെ ആലം പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും സംസ്‌കൃതം പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ഇതുവരെ എതിര്‍പ്പുകളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ അറിയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.