ന്യൂദല്‍ഹി; ലാലു പ്രസാദ് യാദവിന്റെ ഭാര്യ രാബ്രി ദേവിയുടെ പാട്നയിലെ വസതിയില്‍ സിബിഐ റെയ്ഡ്. ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഹോട്ടലുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് കെണ്ടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
മകന് തേജസ്വി യാദവിനെ ചോദ്യം ചെയ്തിട്ടുമുണ്ട്. ഒക്ടോബര്‍ 10ന് ഇയാളെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ലാലു, രാബ്രി, മകന് തേജസ്വി, ബന്ധുക്കളും സുഹൃത്തുക്കളുമായ സരള ഗുപ്ത, വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ തുടങ്ങിയവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: