വെജിറ്റബിള്‍ പുലാവ്‌

Wednesday 11 April 2018 2:03 am IST
"undefined"

ചേരുവകള്‍:

ബസുമതി അരി  1/2 കപ്പ്

ബീന്‍സ്  5 

ഗ്രീന്‍പീസ്  1/2 കപ്പ്

ക്യാരറ്റ്  1

ഉരുളക്കിഴങ്ങ്  1

സവാള  1

തക്കാളി  1

നെയ്യ് - 4ടീസ്പൂണ്‍

കുരുമുളക്  10

മഞ്ഞള്‍പ്പൊടി  ഒരു നുള്ള്

ഗ്രാമ്പൂ  4

കറുവാപ്പട്ട  1 കഷണം

ഉപ്പ്  പാകത്തിന്

പാകം ചെയ്യുന്നവിധം :

പച്ചക്കറികള്‍ കഴുകി അരിയുക. എന്നിട്ട് പ്രഷര്‍ കുക്കര്‍ ചൂടാക്കി അതില്‍ നെയ്യൊഴിച്ച് സവാള മൂപ്പിക്കുക. അതിലേക്ക് കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ, എന്നിവ ഇടുക. നന്നായി വഴറ്റിയശേഷം അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക. എന്നിട്ട് അത് വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് ബസുമതി അരി കഴുകിയത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇടുക. തിളയ്ക്കുമ്പോള്‍ കുക്കറിന്റെ അടപ്പ് വെറുതെ അടച്ചുവെച്ചാല്‍ മതി. ഏതാനും മിനിറ്റിനുശേഷം തീ കെടുത്താം. പ്രഷര്‍ പോയതിനുശേഷം കുക്കര്‍ തുറക്കാം. സ്വാദിഷ്ടമായ വെജിറ്റബിള്‍ പുലാവ് തയ്യാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.